05:14pm 03 September 2026
NEWS
ഗ്രാൻഡ് മാൾ ന്യൂ ഇയർ മെഗാ പ്രമോഷൻ ആദ്യ ഘട്ടം വിതരണം ചെയ്തു
09/02/2025  12:36 AM IST
ഗ്രാൻഡ് മാൾ ന്യൂ ഇയർ മെഗാ പ്രമോഷൻ ആദ്യ ഘട്ടം വിതരണം ചെയ്തു

ദോഹ: രാജ്യത്തെ റീട്ടെയിൽ വ്യവസായത്തിലെ പ്രമുഖരായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ NEW YEAR CASH DRIVE മെഗാ പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാള് ഏഷ്യൻ പരിസരത്തു വെച്ച നടന്ന ചടങ്ങിൽ വെച്ചു വിതരണം ചെയ്തു. 2024 ജനുവരി 4 ന് തുടങ്ങി മാർച്ച് 23 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്‌ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു. ചടങ്ങിൽ 10 വിജയികൾക്ക് 5000 രൂപ വീതം 50000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് jetour x 50 കാറും ആണ് വിതരണം ചെയ്തത്. കസ്റ്റമേഴ്സിനായി മ്യൂസിക്കൽ നൈറ്റ് ഇവന്റും സംഘടിപ്പിച്ചിരുന്നു. ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പ്രൈസ് ഡിസ്ട്രിബൂഷനു നേതൃത്വം നൽകി. മുഖ്യാതിഥി ഇ കെ അഷറഫ് , ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി ആർ മാനേജർ എം എൻ സിദ്ധിഖ് , മാർക്കറ്റിംഗ് മാനേജർ ഷംസീർ, മാള് മാനേജർ നവാബ് , AMM പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 30 പേർക്ക് 150,000 റിയാലിന്റെ ക്യാഷ് പ്രൈസും 3 പേർക്ക് JETOUR X50 കാറുകളും ഉൾപ്പെടുന്ന ഈ മെഗാ പ്രൊമോഷനിൽ 33 ഭാഗ്യശാലികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായുള്ള നറുക്കെടുപ്പിലൂടെയാണ് ഭാഗ്യ ശാലികളെ തെരെഞ്ഞെടുക്കുന്നത്. അടുത്ത നറുക്കെടുപ്പ് 2025 ഫെബ്രുവരി 23 നും, അവസാന ഘട്ട നറുക്കെടുപ്പ് മാർച്ച് 23 നും ആയിരിക്കും. എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാ പ്രൊമോഷനുകളിലൂടെ കാറുകളും, ഗോൾഡ് ബാറുകളും, ക്യാഷ് പ്രൈസുകളും നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കെയ്ൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, പ്ലാസ മാൾ (ഷോപ്പുകൾ 91 & 170), ഉമ്മ് ഗാർൺ, അസീസിയ, എസ്ദാൻ മാൾ വുകെയർ എന്നിവയുൾപ്പെടെ എല്ലാ ഗ്രാൻഡ് മാൾ ഔട്ട്‌ലെറ്റുകളിലും ഈ പ്രമോഷൻ ലഭ്യമാണ്. ഈ മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ പ്രൊമോഷന്റെ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ ശ്രീ.അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img